ഈ അധ്യായം ഡൗൺലോഡ് ചെയ്യൂ
https://drive.google.com/file/d/1l5-Bh9N3nF5gR9ietXwDY8RvJUJs2grq/view?usp=sharing
പരിശുദ്ധാത്മാവിലുള്ള സ്നാനം
ദൈവം വാഗ്ദാനം ചെയ്ത ദാനം (യോവേൽ 2:28, 29, മത്തായി 3:11, ലൂക്കോസ് 24:49) പരിശുദ്ധാത്മാവിലുള്ള സ്നാനം ആണ്. ആ വാഗ്ദാനത്തിന്റെ നിവൃത്തിയെ “പരിശുദ്ധാത്മാവു നിറഞ്ഞവരായി” (പ്രവൃത്തികൾ 2:4) എന്ന് വിവരിച്ചിരിക്കുന്നു.
അങ്ങനെ “ആത്മാവിൽ സ്നാനം ഏൽക്കുന്നതും” “ആത്മാവിൽ നിറഞ്ഞതും” ഒന്നുതന്നെയാണ്.
“with” എന്ന പദം “en” എന്ന ഗ്രീക്ക് പദത്തിന്റെ വിവർത്തനമാണ്, പലപ്പോഴും “in” എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. “ആത്മാവിൽ സ്നാനം” ക്രിസ്തുവിൽ വിശ്വാസം അവകാശപ്പെടുന്ന, വീണ്ടും ജനിച്ച, പരിശുദ്ധാത്മാവിന്റെ അധിവാസം സ്വീകരിച്ച എല്ലാവർക്കും വേണ്ടിയുള്ളതാണ്.
പരിശുദ്ധാത്മാവിലുള്ള സ്നാനം അവന്റെ പുനരുജ്ജീവന പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തവും വേറിട്ടതുമാണ്
“ആത്മാവിൽ സ്നാനം” പെന്തക്കോസ്തിലും അതിനുശേഷവും മാത്രമാണ് നടന്നത്. പെന്തക്കോസ്തിനുമുമ്പ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരെ സംബന്ധിച്ച് (ലൂക്കോസ് 1:15, 67), ലൂക്കോസ് പരിശുദ്ധാത്മാവിൽ സ്നാനം സ്വീകരിച്ച എന്ന പദം ഉപയോഗിക്കുന്നില്ല.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1) പരിശുദ്ധാത്മാവിലുള്ള സ്നാനം, ക്രിസ്തുവിന്റെ നാമത്തിൽ മഹത്തായ പ്രവൃത്തികൾ ചെയ്യുന്നതിനും യേശുവിനെകുറിച്ച സാക്ഷികരിക്കാനും വിശ്വാസിയുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിന്റെ വ്യക്തിപരമായ ധൈര്യവും ശക്തിയും കൊണ്ടുവരും (പ്രവൃത്തികൾ 2:14, 41; 4:31; 6:8).
2) പ്രവൃത്തികളുടെ പുസ്തകത്തിൽ, ആത്മാവ് ഉച്ചരിക്കുമ്പോൾ അന്യഭാഷകളിൽ സംസാരിക്കുന്നത് പരിശുദ്ധാത്മാവിലുള്ള സ്നാനത്തോടൊപ്പമുള്ള പ്രാരംഭ ബാഹ്യ അടയാളമാണ്. (പ്രവൃത്തികൾ 2:4, 10:45, 46, 19:6).
3) പരിശുദ്ധാത്മാവിലുള്ള സ്നാനവും ആത്മീയ വളർച്ചയ്ക്കും ക്രിസ്തുവിനെപ്പോലെയാകാനുള്ള ആഗ്രഹത്തിനും കാരണമാകുന്നു. നമ്മിലുള്ള ക്രിസ്തുഭാവം പൂർണ്ണമായി വികസിക്കുകയും രൂപപ്പെടുകയും ചെയ്യണമെന്നത് ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവുമാണ് (ഗലാത്യർ 4:19), ഇത് പരിശുദ്ധാത്മാവിലുള്ള സ്നാനത്തിലൂടെ മാത്രമേ സംഭവിക്കൂ.
4) നമ്മുടെ രക്ഷാനുഭവ സമയത്ത് പരിശുദ്ദത്മാവ് നമ്മുടെ ഉള്ളിൽ വരുമ്പോൾ, നാം അനുഗ്രഹിക്കപ്പെടുന്നു, നാം ആശ്വസിപ്പിക്കപ്പെടുന്നു, നാം സുഖപ്പെടുത്തപ്പെടുന്നു, നാം വിടുവിക്കപ്പെടുന്നു, നാം ആത്മികവർദ്ധന പ്രാപിക്കുന്നു; എന്നാൽ നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ മാത്രമേ, മറ്റുള്ളവർക്ക് അനുഗ്രഹം പകരുന്ന ഒരു യഥാർത്ഥ ചാലകമായി നമുക്ക് മാറാൻ കഴിയൂ.
5) നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതിന്, നമുക്ക് പരിശുദ്ധാത്മാവിലുള്ള സ്നാനം ആവശ്യമാണ്.
6) യേശു ചെയ്ത പ്രവൃത്തികൾ ചെയ്യാൻ നമുക്ക് പരിശുദ്ധാത്മാവിലുള്ള സ്നാനം ആവശ്യമാണ്.
” ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:12).
ലോകമെമ്പാടും പോയി സുവിശേഷം പ്രസംഗിക്കാനും (മർക്കോസ് 16:15) എല്ലാ ജനതകളെയും ശിഷ്യരാക്കാനും (മത്തായി 28:19) യേശു തന്റെ ശിഷ്യന്മാരെ നിയോഗിച്ചപ്പോൾ, ഉയരത്തിൽ നിന്ന് ശക്തി നൽകപ്പെടുന്നതുവരെ അവർക്ക് യെരൂശലേമിൽ കാത്തിരിക്കാൻ അവൻ ആദ്യം അവരോട് പറഞ്ഞു (ലൂക്കോസ് 24:49).
7) പരിശുദ്ധാത്മാവിലുള്ള സ്നാനം ശത്രുവിന്റെ ശക്തിയെ ജയിക്കാനും വിജയകരമായ ജീവിതം നയിക്കാനുമുള്ള ശക്തി നമുക്ക് നൽകുന്നു. (ലൂക്കോസ് 10:19).
8) പരിശുദ്ധാത്മാവിലുള്ള സ്നാനത്തിനുശേഷം, വിശ്വാസികൾ ശുശ്രൂഷയ്ക്കായി സജ്ജരാകുന്നു. ദൈവത്തിന്റെ ശക്തി, ദൈവത്തിന്റെ സ്നേഹം, ദൈവത്തിന്റെ ജ്ഞാനം, ദൈവത്തിന്റെ ആത്മീയ സമ്പത്ത്, ദൈവത്തിന്റെ പ്രവൃത്തി എന്നിവ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവർക്ക് ദൈവം പകരുന്നു.
9) പരിശുദ്ധാത്മാവിന്റെ സ്നാനം വിശ്വാസിക്ക് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന പാപത്തോടുള്ള വർദ്ധിച്ച സംവേദനക്ഷമതയും, നീതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണവും, അഭക്തിയിനെതിരായ ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധവും ഉണ്ടാക്കുന്നു.
10) പരിശുദ്ധാത്മാവിലുള്ള സ്നാനത്താൽ, ഒരു വിശ്വാസിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വിവിധ കൃപാവരങ്ങൾ പ്രകടമാകുന്നു. ഇവ വ്യക്തിപരമായ ആത്മീകവൽക്കരണത്തിനും, സഭയുടെ വളർച്ചയ്ക്കും, ഭൂമിയിലെ ദൈവരാജ്യത്തിന്റെ നിർമ്മാണത്തിനും വേണ്ടിയാണ്.
എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം. ” (1 കൊരിന്ത്യർ 12:4-10)
11) പരിശുദ്ധാത്മാവിലുള്ള സ്നാനം പ്രാർത്ഥിക്കാനുള്ള വലിയ ആഗ്രഹവും ദൈവവചനത്തോടുള്ള ആഴമായ സ്നേഹവും ഗ്രാഹ്യവും നൽകുന്നു.
12) വിശ്വാസി ആത്മാവിൽ സ്നാനം സ്വീകരിച്ചതിനുശേഷം പരിശുദ്ധാത്മാവിനാൽ പുതിയ നിറവുകൾ ഉണ്ടാകാമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 4:31, 13:9) (എഫെസ്യർ 5:18)
ചോദ്യം: ആർക്കാണ് “പരിശുദ്ധാത്മാവിൽ സ്നാനം” സ്വീകരിക്കാൻ കഴിയുക?
എ. വിശ്വാസത്താൽ യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിച്ച് പാപത്തിൽ നിന്ന് പിന്മാറി ദൈവത്തിന് കീഴടങ്ങി അവനെ അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്ത ആർക്കും. (പ്രവൃത്തികൾ 2:38-40, 5:32; 8:12-17)
ചോദ്യം. “പരിശുദ്ധാത്മാവിലുള്ള സ്നാനം” നമുക്ക് എങ്ങനെ സ്വീകരിക്കാം
എ. സ്വീകരിക്കുന്നതിന് നാം അതിനായി വിശക്കുകയും ദാഹിക്കുകയും വേണം; അത് ആഗ്രഹിക്കുകയും യാചിക്കുകയും വേണം; നമ്മുക് അത് ലഭിക്കും എന്ന വിശ്വസിക്കുകയും ദൈവമഹത്വത്തിനായി അത് ഉപയോഗിക്കാൻ തയ്യാറാകുകയും വേണം. (ലൂക്കോസ് 11:9, 10, 13; മത്തായി 21:22)
ചോദ്യം. നമുക്ക് എങ്ങനെ പരിശുദ്ധാത്മാവിലുള്ള സ്നാനം നിലനിർത്താനും കൂടുതൽ നിറവുകൾ സ്വീകരിക്കാനും കഴിയും?
എ. പ്രാർത്ഥനയിലൂടെയും (പ്രവൃത്തികൾ 4:31), സാക്ഷ്യം വഹിക്കുന്നതിലൂടെയും (പ്രവൃത്തികൾ 4:31, 33) ആത്മാവിലുള്ള ആരാധനയിലൂടെയും (എഫെസ്യർ 5:18, 19) വിശുദ്ധീകരിക്കപ്പെട്ട ജീവിതം നയിക്കുന്നതിലൂടെയും വിശ്വാസിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിലുള്ള സ്നാനം നിലനിർത്തപ്പെടുന്നു. കൂടുതൽ സ്വീകരിക്കുന്നതിന്, യാചിക്കുക, അന്വേഷിക്കുക, സ്വർഗ്ഗത്തിന്റെ വാതിലുകൾ മുട്ടുക.