ഈ അധ്യായം ഡൗൺലോഡ് ചെയ്യൂ
https://drive.google.com/file/d/1YD2SMIpqfnma8wKfXCTI9QkaCiJTLP1O/view?usp=sharing
പഴയനിയമത്തിലെ അടിസ്ഥാനകാര്യങ്ങൾ – 3
പഴയനിയമത്തിലെ 5 കവിതാ/ജ്ഞാന പുസ്തകങ്ങളുടെ ആമുഖങ്ങൾ-
ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമ ഗീതം
ഇയ്യോബ്
രചയിതാവ്- അജ്ഞാത ചരിത്രകാരൻ
സ്വീകർത്താക്കൾ- ഇസ്രായേല്യർ
തീയതി- അജ്ഞാതം
വിഷയം- നീതിമാനായ മനുഷ്യന്റെ കഷ്ടപ്പാടുകളിൽ ദൈവം നീതിപൂർവ്വം ഇടപെടുന്നു
ഉള്ളടക്കം- സാത്താൻ, ഇയ്യോബിന്റെ സുഹൃത്തുക്കൾ, ഇയ്യോബുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ, ഇയ്യോബിന് ഉണ്ടായ ദുരിതങ്ങൾ
സങ്കീർത്തനങ്ങൾ
രചയിതാവ്- ദാവീദ്, ആസാഫ്, കോരഹിന്റെ പുത്രന്മാർ, ശലോമോൻ, ഹേമാൻ, ഏഥാൻ, മോശ, അജ്ഞാത എഴുത്തുകാർ
സ്വീകർത്താക്കൾ- ഇസ്രായേല്യർ
തീയതി- ഏകദേശം ബി.സി. 1440 മുതൽ ബി.സി. 540 വരെ
വിഷയങ്ങൾ- സ്തുതികൾ, പ്രാർത്ഥനകൾ, ജ്ഞാനം, തീരുമാനങ്ങൾ
ഉള്ളടക്കം- 5 വിഭാഗങ്ങളിലായി/പുസ്തകങ്ങളായി ക്രമീകരിച്ചിരിക്കുന്നു- പുസ്തകം 1- സങ്കീർത്തനങ്ങൾ 1-41, പുസ്തകം 2- സങ്കീർത്തനങ്ങൾ 42-72, പുസ്തകം 3- സങ്കീർത്തനങ്ങൾ 73-89, പുസ്തകം 4- സങ്കീർത്തനങ്ങൾ 90-106, പുസ്തകം 5- സങ്കീർത്തനങ്ങൾ 107-150
ദൈവത്തെ രാജാവായി പ്രഖ്യാപിക്കുന്ന രാജകീയ സങ്കീർത്തനങ്ങൾ, പാപം ഏറ്റുപറയുന്ന പശ്ചാത്താപ സങ്കീർത്തനങ്ങൾ, യെരുശലേമിനെക്കുറിച്ചുള്ള സീയോന്റെ സങ്കീർത്തനങ്ങൾ, ജ്ഞാന സങ്കീർത്തനങ്ങൾ, സ്തുതി സങ്കീർത്തനങ്ങൾ, പ്രാർത്ഥനകളായ സങ്കീർത്തനങ്ങൾ.
സദൃശവാക്യങ്ങൾ
രചയിതാവ്- ശലോമോൻ, ആഗൂർ, ലെമുവേൽ, മറ്റ് ജ്ഞാനികൾ
സ്വീകർത്താക്കൾ- ഇസ്രായേല്യർ
തീയതി- ബി.സി. 970 മുതൽ ബി.സി. 930 വരെ
വിഷയങ്ങൾ- ജ്ഞാനം, ഭോഷത്വം, നീതി, ദുഷ്ടത
ഉള്ളടക്കം- ജ്ഞാനപൂർവ്വം ജീവിക്കേണ്ടതിന്റെ പ്രാധാന്യം, ദിവ്യജ്ഞാനം, ഫോഷന്മാരുടെയും, ദുഷ്ടന്മാരുടെയും മേലുള്ള ന്യായവിധി, നീതിമാന്മാർക്കുള്ള അനുഗ്രഹങ്ങൾ.
സഭാപ്രസംഗി
രചയിതാവ്- ശലോമോൻ
സ്വീകർത്താക്കൾ- ഇസ്രായേല്യർ
തീയതി- ബി.സി. 930-ൽ
പ്രമേയം- ദൈവമില്ലാത്ത ജീവിതം അർത്ഥശൂന്യമാണ്
ഉള്ളടക്കം- ദൈവമില്ലാത്ത ഭൗതികത്വത്തിന്റെയും മനുഷ്യ പ്രയത്നങ്ങളുടെയും അർത്ഥശൂന്യത, വാർദ്ധക്യവും മരണവും, നിത്യതയെ വീക്ഷണകോണിൽ കണ്ട് ജീവിക്കൽ.
ഉത്തമ ഗീതം
രചയിതാവ്- അജ്ഞാതൻ/ശലോമോൻ
സ്വീകർത്താക്കൾ – ഇസ്രായേല്യർ
തീയതി- ബി.സി. 930-ൽ
പ്രമേയം- ഒരു പുരുഷന്റെയും സ്ത്രീയുടെയും വൈകാരികവും അടുപ്പമുള്ളതുമായ ശാരീരിക പ്രണയകഥ, ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹം, ക്രിസ്തുവിന് സഭയോടുള്ള സ്നേഹം.
ഉള്ളടക്കം- പ്രണയദിനങ്ങളിലും വിവാഹദിനത്തിലും പ്രതിഫലിക്കുന്ന ചിന്തകൾ.